താലിബാനെ പിന്തുണച്ച് പോസ്റ്റ്; അസമിൽ 14 പേർ അറസ്റ്റിൽ

താലിബാനെ പിന്തുണച്ച് പോസ്റ്റ്; അസമിൽ 14 പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 
ഗുവാഹത്തി:
താലിബാന് പിന്തുണ അറിയിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട 14 പേർ അസമിൽ അറസ്റ്റിൽ. അസം പൊലീസാണ് ഇവരെ പിടികൂടിയത്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇവർ ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റുകൾ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. 

കംരുപ്, ധുബ്രി, ബാർപെട്ട ജില്ലകളിൽ നിന്ന് രണ്ട് പേരെ വീതവും ധാരങ്, കഛാർ, ഹെയ്‌ലകണ്ടി, സൗത്ത് സൽമാര, ഹോജായ്, ഗോൾപാര ജില്ലകളിൽ നിന്ന് ഓരോരുത്തരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർഥിയാണെന്ന് പൊലീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിലും ലൈക്കുകൾ നൽകുന്നതിലും ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് അസം സ്‌പെഷ്യൽ ഡിജിപി ജിപി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com