കടകളും മാർക്കറ്റും എപ്പോൾ വേണമെങ്കിലും തുറക്കാം; നിയന്ത്രണം നീക്കി ഡൽഹി 

മാർക്കറ്റുകൾക്ക് സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡൽഹി: വ്യാപാരികൾക്ക് ആശ്വാസവാർത്തയുമായി ഡൽഹി സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മാർക്കറ്റുകൾക്ക് അവരുടെ സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽവരുക. നിലവിൽ രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുവദിച്ചിരിക്കുന്നത്. 

നിലവിൽ 430 പേർ മാത്രമാണ് ഡൽഹിയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com