പഞ്ചാബിൽ പ്രതിഷേധം കടുപ്പിച്ച് കർഷകർ; റെയിൽപ്പാത ഉപരോധിച്ചു; 19 ട്രെയിനുകൾ റദ്ദാക്കി

പഞ്ചാബിൽ പ്രതിഷേധം കടുപ്പിച്ച് കർഷകർ; റെയിൽപ്പാത ഉപരോധിച്ചു; 19 ട്രെയിനുകൾ റദ്ദാക്കി
കർഷകർ റെയിൽപാത ഉപരോധിയ്ക്കുന്നു/ എഎൻഐ
കർഷകർ റെയിൽപാത ഉപരോധിയ്ക്കുന്നു/ എഎൻഐ

ചണ്ഡീ​ഗഢ്: പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി കർഷകർ. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ച് കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്. 

കർഷകർ സസ്ഥാനത്തിന്റെ വിവധയിടങ്ങളിൽ റെയിൽപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ അറിയിച്ചു. 

വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച മുതലാണ് കർഷകർ സമരം ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com