കനത്തമഴ: 100 വര്‍ഷം പഴക്കമുള്ള വീട് തകര്‍ന്നു വീണു- വീഡിയോ 

മധ്യപ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള വീട് തകര്‍ന്നു വീണു
കനത്തമഴയില്‍ വീട് തകര്‍ന്നനിലയില്‍
കനത്തമഴയില്‍ വീട് തകര്‍ന്നനിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള വീട് തകര്‍ന്നു വീണു. കനത്ത മഴയെ തുടര്‍ന്നാണ് അപകടം. ആള്‍പായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാഗര്‍ ജില്ലയിലെ ഗാന്ധി സര്‍ക്കിള്‍ പ്രദേശത്താണ് സംഭവം. രാജു സറഫ് എന്നയാളുടെ വീടാണ് നിലംപൊത്തിയത്. ഈ സമയത്ത് താമസക്കാര്‍ ആരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അപകടത്തില്‍ ധാരാളം വീട്ടുപകരണങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടം തകരുന്നതിന്റെ അയല്‍വാസികള്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരവധി പാലങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. ഇതിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുന്നുണ്ട്.

കടപ്പാട്: SahilOnline TV news

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com