ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

89 വ​യ​സാ​യി​രു​ന്നു. ല​ക്നൗവി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​യി​രു​ന്നു അ​ന്ത്യം
കല്യാണ്‍സിങ്ങ് / ഫയല്‍ ചിത്രം
കല്യാണ്‍സിങ്ങ് / ഫയല്‍ ചിത്രം


ല​ക്നൗ: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​ല്യാ​ൺ സിങ് അ​ന്ത​രി​ച്ചു. 89 വ​യ​സാ​യി​രു​ന്നു. ല​ക്നൗവി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​യി​രു​ന്നു അ​ന്ത്യം. 

ഓ​ർ​മ്മ​ക്കു​റ​വി​നെ​യും ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യെ​യും തു​ട​ർ​ന്ന് ജൂ​ലൈ നാ​ലി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 1992ൽ ​ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ട്ട സ​മ​യം ക​ല്യാ​ൺ സിങ് ആ​യി​രു​ന്നു ഉത്തർപ്രദേശ് മു​ഖ്യ​മ​ന്ത്രി. ഇ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വച്ചു.1991ലാ​ണ് ക​ല്യാ​ൺ സിങ് ആ​ദ്യ​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.  

അ​ത്രൗ​ലി, ക​സ്ഗ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് 1993ൽ ക​ല്യാ​ൺ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ലും ജയം പിടിച്ച അദ്ദേഹം വിമു​ലാ​യം സിം​ഗ് യാ​ദ​വ് മ​ന്ത്രി​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. 1997 ൽ ​വീ​ണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക്. 1999ൽ കല്യാൺ സിങ് ​ബി​ജെ​പി വി​ട്ടു. എന്നാൽ 2004ൽ ​പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. 2014-ൽ ​രാ​ജ​സ്ഥാ​ൻ ഗ​വ​ർ​ണ​റാ​യും ക​ല്യാ​ൺ സിം​ഗ് സേ​വ​ന​മ​നു​ഷ്ഠിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com