രാജ്യത്തെ പകുതിയിലധികവും കേരളത്തില്‍; ഇന്നലെ 30,948 പേര്‍ക്ക് കോവിഡ്; 403 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേര്‍ രോഗമുക്തരായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേര്‍ രോഗമുക്തരായി.  403 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുളളത്3,61,340 പേരാണ്. 152 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. ഇതുവരെ മരിച്ചവരുടെ എണ്ണം 4,34,367  ആയി.

ഇതുവരെ 58,14,89,377 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ 52,23,612 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ രോഗികളില്‍ പകുതിയലധികവും പേര്‍ കേരളത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com