ഇന്നലെ 25,072 പേര്‍ക്ക് കോവിഡ് ; ചികില്‍സയിലുള്ളത് മൂന്നേകാല്‍ ലക്ഷത്തിലേറെ ; മരണം 389

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 10:50 AM  |  

Last Updated: 23rd August 2021 10:50 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 25,072 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗബാധയാണ് ഇത്. 44,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 389 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 3,33,924 പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,24,49,306 ആയി. 3,16,80,626 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുതുതായി 389 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,34,756  ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 7,95,543 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. രാജ്യത്ത് ഇതുവരെ 58,25,49,595 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.