ഒറ്റച്ചാര്‍ജില്‍ 25 കിലോമീറ്റര്‍ താണ്ടാം, കയറ്റിറക്കങ്ങള്‍ പ്രശനമല്ല; അംഗപരിമിതര്‍ക്ക് പരസഹായമില്ലാതെ സഞ്ചരിക്കാം, ആദ്യ തദ്ദേശീയ ഇലക്ട്രിക് വീല്‍ചെയര്‍- വീഡിയോ 

രാജ്യത്ത് ആദ്യമായി ഇലക്ട്രിക് വീല്‍ചെയര്‍ തദ്ദേശീയമായി വികസിപ്പിച്ചിരിക്കുകയാണ് ഐഐടി മദ്രാസ്
ഐഐടി മദ്രാസ് വികസിപ്പിച്ച ഇലക്ട്രിക് വീല്‍ചെയര്‍
ഐഐടി മദ്രാസ് വികസിപ്പിച്ച ഇലക്ട്രിക് വീല്‍ചെയര്‍

ചെന്നൈ: വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്നവര്‍ ഒരു ദിവസമെങ്കിലും പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കണേ എന്ന് ആഗ്രഹിക്കുന്നുണ്ടാവും. യാത്ര ചെയ്യാന്‍ ആഗ്രഹിച്ചാല്‍ തന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ ഒരടി പോലും നീങ്ങാന്‍ സാധിക്കുകയില്ല എന്നതാണല്ലോ യാഥാര്‍ത്ഥ്യം. ഇവരുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടിരിക്കുകയാണ് പ്രമുഖ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസ്. 

രാജ്യത്ത് ആദ്യമായി ഇലക്ട്രിക് വീല്‍ചെയര്‍ തദ്ദേശീയമായി വികസിപ്പിച്ചിരിക്കുകയാണ് ഐഐടി മദ്രാസ്. നീയോ ബോള്‍ട്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. റോഡില്‍ മാത്രമല്ല, കയറ്റിറക്കങ്ങളുള്ള പ്രദേശങ്ങളിലും ഈ വാഹനത്തിന്റെ സഹായത്തോടെ അംഗപരിമിതര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. 

25 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com