ചെന്നൈ തീരത്ത് കടലിനടിയില്‍ ഭൂചലനം; 5.1 തീവ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 02:58 PM  |  

Last Updated: 24th August 2021 02:58 PM  |   A+A-   |  

Earthquake_PTI_Photo

പ്രതീകാത്മക ചിത്രം


ചെന്നൈ: തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്. 

ചെന്നൈയില്‍ നിന്നും 320 കിലോമീറ്റര്‍ മാറിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 296 കിലോമീറ്റര്‍ മാറിയുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 12. 35ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ചെന്നൈ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടയാറിലും തിരുവണ്ണിയൂരിലും കെട്ടിടങ്ങളിലെ ഫര്‍ണിച്ചറുകള്‍ കുലുങ്ങിയത് കണ്ടതായി താമസക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പറഞ്ഞു.