'ആധുനിക തമിഴ്‌നാടിന്റെ ശില്‍പി'; കരുണാനിധിക്ക് 39 കോടി രൂപ ചെലവിട്ട് സ്മാരകം പണിയുമെന്ന് എംകെ സ്റ്റാലിന്‍

മറീനയിലെ കാമരാജര്‍ സാലൈയിലാണ് സ്മാരകം പണിയുക.
കരുണാനിധിയുടെ സ്മാരകത്തിന്റെ രൂപരേഖ ചിത്രം ഫെയ്‌സ്ബുക്ക്‌
കരുണാനിധിയുടെ സ്മാരകത്തിന്റെ രൂപരേഖ ചിത്രം ഫെയ്‌സ്ബുക്ക്‌

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിക്ക് 39 കോടി രൂപ ചെലവിട്ട് സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മറീനയിലെ കാമരാജര്‍ സാലൈയിലാണ് സ്മാരകം പണിയുക.

2018 ഓഗസ്റ്റ് ഏഴിന് അന്തരിച്ച കരുണാനിധിയെ മറീന ബീച്ചിലാണ് സംസ്‌കരിച്ചത്. ബീച്ചിലെ 2.21 ഏക്കര്‍ സ്ഥലത്തായിരിക്കും സ്മാരകം ഉയരുക. സര്‍ക്കാരിന്റെ തീരുമാനം പ്രതിപക്ഷപാര്‍ട്ടിയായ എഐഎഡിഎംകെയും സ്വാഗതം ചെയ്തു.

ആധുനിക തമിഴ്‌നാടിന്റെ ശില്‍പ്പിയാണ് കരുണാനിധിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. സാമൂഹികക്ഷേമം, വിദ്യാഭ്യാസം, സാഹിത്യം, ഗതാഗതം, നഗരവത്കരണം, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങി തമിഴ്‌നാടിന്റെ സമഗ്രമാറ്റത്തിലും കരുണാനിധിയുടെ കൈയൊപ്പുണ്ട്. കരുണാനിധിയുടെ സമ്പൂര്‍ണജീവിതചരിത്രം സ്മാരകത്തിലുണ്ടാകും. ഇന്ന് കാണുന്ന തമിഴ്‌നാട് കലൈഞ്്ജര്‍ നിര്‍മ്മിച്ചതാണ്. അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു ഈ നഗരം. സ്വപ്‌നസമാനമായ സംസ്ഥാനം നിര്‍മ്മിച്ച ആളാണ് കരുണാനിധിയെന്നും സ്്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com