കനത്ത മഴ; കുത്തിയൊലിച്ച് പുഴ; പാലം ഒലിച്ചുപോയി; വീഡിയോ 

കനത്ത മഴയില്‍ പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടര്‍ന്നാണ് പാലം അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയില്‍ പാലം തകര്‍ന്നതിന്റെ വീഡിയോ ദൃശ്യം
കനത്ത മഴയില്‍ പാലം തകര്‍ന്നതിന്റെ വീഡിയോ ദൃശ്യം

ഡെറാഢൂണ്‍: ശക്തമായ മഴയെ തുടര്‍ന്ന് പാലം തകര്‍ന്നുവീണു. ഉത്തരാഖണ്ഡിലെ ഡെറാഢൂണ്‍ - ഋഷികേശ് പാലമാണ് തകര്‍ന്നുവീണത്. കനത്ത മഴയില്‍ പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടര്‍ന്നാണ് പാലം അപകടത്തില്‍പ്പെട്ടത്.

പുഴ കുത്തിയൊലിച്ചെത്തിയതോടെ റോഡും തകരുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്തു. നിരവധി മീറ്റര്‍ റോഡ് വെള്ളത്തിനടിയിലാണ്. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഋഷികേശ്- ദേവപ്രയാഗ്, ഋഷികേശ് - തെഹ് രി, ഡെറാഢൂണ്‍ - മുസോറി റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 

കാലാവസ്ഥ സാധാരണമാകുന്നതുവരെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നൈനിറ്റാള്‍, ചമ്പാവത്ത്, ഉദം സിംഗ് നഗര്‍, ബാഗേശ്വര്‍, പിത്തോരഗഡ് എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com