രാജ്യത്ത് ഇന്ന് വാക്‌സിന്‍ വിതരണത്തില്‍ റെക്കോര്‍ഡ്; ഒറ്റദിവസം ഒരു കോടി ഡോസിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 09:44 PM  |  

Last Updated: 27th August 2021 09:44 PM  |   A+A-   |  

vaccine policy in india

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിന്‍ വിതരണം. ഒറ്റ ദിവസം 98 ലക്ഷത്തിലധികം ഡോസ്  വിതരണം ചെയ്തു. ഇത് ആദ്യമായാണ്  ഒരു ദിവസം  ഇത്രയും ഡോസ് നല്‍കുന്നത്.

 

ഇതുവരെ ആകെ 62 കോടി ഡോസ്  നല്‍കാനായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിന്‍ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് 98.85 ലക്ഷം പേര്‍ ഇന്ന് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഒരു പക്ഷേ ഇന്നു തന്നെ വാക്‌സിനേഷന്‍ ഒരു കോടി പിന്നിടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ കണക്കുകള്‍ പുറത്തുവരാനുണ്ട്. വാക്‌സിന്‍ വിതരണം റെക്കോര്‍ഡിട്ടതില്‍ ജനങ്ങളെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അഭിനന്ദിച്ചു.