രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 12:42 PM  |  

Last Updated: 29th August 2021 12:42 PM  |   A+A-   |  

international scheduled commercial passenger

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. സെപറ്റംബര്‍ 30 വരെയാണ് ഡിജിസിഎ നീട്ടിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് തുടര്‍ച്ചയായി നീട്ടുകയായിരുന്നു.  എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ക്കും തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ലെന്ന് ഡിജിസിഎ അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസുകള്‍ക്ക് തടസമില്ല. കഴിഞ്ഞവര്‍ഷമാണ് ആഭ്യന്തര വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്ത റൂട്ടുകളില്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍.