ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കട്ടെടുത്തു; പരാതിയുമായി 24കാരി

വെള്ളിയാഴ്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ശനിയാഴ്ച രാവിലെയായപ്പോള്‍ കുഞ്ഞ് തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്നൗ: പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും നവജാതശിശുവിനെ മോഷ്ടിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ മുറാദ് നഗറിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് കുഞ്ഞിനെ മോഷ്ടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

മൂന്ന് ദിവസം മുന്‍പാണ് 24കാരിയെ പ്രസവവേദനെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ശനിയാഴ്ച രാവിലെയായപ്പോള്‍ കുഞ്ഞ് തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു.

സംഭവം പുറത്തറഞ്ഞതിന് പിന്നാലെ യുവതിയുടെ പ്രദേശത്തുനിന്നുള്ള ആളുകള്‍ ആശുപത്രിയ്ക്ക് ചുറ്റും ഒത്തുകൂടുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. കൂടാതെ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ഒടുവില്‍ പൊലീസെത്തി കുഞ്ഞിനെ വീണ്ടെടുക്കുമെന്ന ഉറപ്പിനെ തുടര്‍ന്നണ് ഗ്രാമവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ആശുപത്രിയിലെ സിസി ടിവി പരിശോധിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com