രണ്ടാം വിവാഹം കഴിക്കാൻ ഭാര്യ മാട്രിമോണിയൽ സൈറ്റുകളിൽ അക്കൗണ്ടെടുത്തു; വിവാഹമോചനം അനുവദിച്ച് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 09:29 AM  |  

Last Updated: 29th August 2021 09:29 AM  |   A+A-   |  

Court grants divorce

പ്രതീകാത്മക ചിത്രം

 

മുംബൈ; ഭാര്യ മാട്രിമോണിയൽ സെറ്റുകളിൽ അക്കൗണ്ട് എടുത്തതിനാൽ ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി. രണ്ടാം വിവാഹാലോചനകൾ ക്ഷണിച്ച്കൊണ്ടാണ് ഭാര്യ രണ്ട് മാട്രിമോണിയൽ സൈറ്റുകളിൽ അക്കൗണ്ട് എടുത്തതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ട ഭർത്താവ് കോടതിയെ സമീപിച്ചത്. 

ഇരുവരും വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ വർഷം ഭർത്താവ് വിവാഹമോചന ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് വിവാഹമോചനത്തെ എതിർത്തതോടെ കുടുംബകോടതി ഹർജി തള്ളി. ഇപ്പോൾ ഭാര്യ മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകിയത് ചൂണ്ടിക്കാട്ടി ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹമോചനത്തിന് കാത്തിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടായിരുന്നു പരസ്യം. ഇതോടെയാണ് ഹൈക്കോടതി നാഗ്പൂർ ബെഞ്ച് വിവാഹമോചനം അനുവദിച്ചത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം.