ദോശക്കടയ്ക്ക് പേര് ശ്രീനാഥ് ദോശ കോർണർ, മുസ്ലിം കച്ചവടക്കാരനുനേരെ ആക്രമണം; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 04:55 PM  |  

Last Updated: 30th August 2021 04:55 PM  |   A+A-   |  

DOSHA_CENTRE

വിഡിയോ സ്‌ക്രീന്‍ഷോട്ട്

 

മഥുര: ദോശക്കടയ്ക്ക് ഹിന്ദു പേരിട്ടതിന് മുസ്ലിം കച്ചവടക്കാരനുനേരെ ആക്രമണം. മഥുരയിലെ വികാസ് ബസാർ എന്ന സ്ഥലത്തെ 'ശ്രീനാഥ് ദോശ കോർണർ' എന്ന കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കടയുടെ ബോർഡ് തകർത്ത അക്രമിസംഘം കട അടപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. 

മൂന്ന് ചെറുപ്പക്കാര്‍ ചേർന്ന് നടത്തിവരുന്ന ദോശക്കടയിലേക്കാണ് വിഡിയോ ചിത്രീകരിച്ചുകൊണ്ടാണ് അക്രമികള്‍ എത്തിയത്.പേരിനെ ചൊല്ലി കടക്കാരുമായി തര്‍ക്കിച്ച ഇവർ 'ഇക്കണോമിക് ജിഹാദ്' ആണ് നടക്കുന്നത് എന്ന് പറഞ്ഞാണ് ആക്രമിച്ചത്. ഈ സ്റ്റാൾ നടത്തുന്നത് ഒരു ഹിന്ദുവാണ് എന്ന് കരുതിയായിരിക്കും ഇവിടേക്ക് ഹിന്ദുക്കൾ എത്തുന്നതെന്നാണ് ഇവരുടെ വാദം. ഇത്തരക്കാര്‍ കാരണം ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നത് വിഡിയോയിലുണ്ട്. 

ഭക്ഷണ ശാലയ്ക്ക് ഹിന്ദു ദൈവങ്ങളുടെ പേരല്ല, അല്ലാഹുവിന്റെ പേരിടണമെന്ന് സംഘത്തിലൊരാൾ പറയുന്നതും കേൾക്കാം. ദേവ് രാജ് പണ്ഡിറ്റ് എന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.