രോ​ഗികളെക്കാൾ കൂടുതൽ രോ​ഗമുക്തർ, ഇന്നലെ 30,941 പേർക്ക് വൈറസ് ബാധ; പകുതിയിലധികവും കേരളത്തിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 09:49 AM  |  

Last Updated: 31st August 2021 09:49 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികൾ കുറഞ്ഞു. ഇന്നലെ 30,941 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 40,000ന് മുകളിലായിരുന്നു രോ​ഗബാധ. രോ​ഗികളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്. ഇന്നലെ കേരളത്തിൽ 19,622 പേർക്കാണ് വൈറസ് ബാധസ്ഥിരീകരിച്ചത്. ഞായറാഴ്ചയായതിനാൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതാകാം കേസുകളുടെ എണ്ണം കുറയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ  350 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,38,560 ആയി ഉയർന്നു. നിലവിൽ  3,70,640 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 36,275 പേരാണ് രോ​ഗമുക്തി നേടിയത്. രോ​ഗമുക്തരുടെ ആകെ എണ്ണം 3,19,59,680 ആയി ഉയർന്നു. നിലവിൽ  64,05,28,644 പേർക്ക് വാക്സിൻ നൽകിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ  കണക്കുകൾ വ്യക്തമാക്കുന്നു.