എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല, നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, അപകടത്തില്‍പ്പെട്ടവരില്‍ മലയാളിയും - വീഡിയോ

അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡിഎംകെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്ന കാര്‍, എഎന്‍ഐ
നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്ന കാര്‍, എഎന്‍ഐ

ബംഗളൂരു: അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡിഎംകെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതില്‍ മലയാളിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.ആഡംബര കാറായ ഓഡി ക്യൂ ത്രീയാണ് അപകടത്തില്‍പ്പെട്ടത്. നടപ്പാതയിലെ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മതിലിലില്‍ കാര്‍ ഇടിച്ചുനിന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

കര്‍ണാടകയിലെ കോരമംഗലയിലാണ് സംഭവം. ഹോസൂറിലെ ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകന്‍ 28 വയസുള്ള കരുണ സാഗറാണ് മരിച്ചവരില്‍ ഒരാള്‍. 23 വയസുള്ള അക്ഷയ് ഗോയലാണ് അപകടത്തില്‍പ്പെട്ട മലയാളി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിക്കാതിരുന്നതാണ് മരണ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം കേട്ടാണ് നോക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും ആംബുലന്‍സ് വിളിപ്പിക്കുകയും ചെയ്തു. വാഹനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ 20 മിനിറ്റ് സമയമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് പേര്‍ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കാര്‍ പൂര്‍ണമായി തകര്‍ന്നുപോയി. മരുന്ന് വാങ്ങാനാണ് കരുണാ സാഗര്‍ ബംഗളൂരുവില്‍ എത്തിയത്. ബംഗളൂരുവില്‍ കരുണാ സാഗര്‍ ബിസിനസ് നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com