പേടിക്കാനില്ല എന്ന ഭാവത്തില്‍ അടുത്തുപോയി, കൊമ്പന്‍ ചെയ്തത്?; ജീപ്പില്‍ നിന്ന് ഇറങ്ങിയോടി വിനോദസഞ്ചാരികള്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 03:33 PM  |  

Last Updated: 01st December 2021 03:33 PM  |   A+A-   |  

ANIMAL NEWS

കൊമ്പനാനയുടെ ആക്രമണം ഭയന്ന് ജീപ്പില്‍ നിന്ന് ഇറങ്ങിയോടുന്ന വിനോദസഞ്ചാരികള്‍

 

കാട്ടില്‍ വന്യമൃഗങ്ങളുടെ അടുത്ത് പോവരുത് എന്ന് ബന്ധപ്പെട്ടവര്‍ സ്ഥിരമായി പറയുന്നതാണ്. പലപ്പോഴും ഇത് ലംഘിച്ച് വന്യമൃഗങ്ങളുടെ അരികില്‍ പോയി അപകടം ക്ഷണിച്ചുവരുത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാടും കാട്ടിലെ വന്യജീവികളെയും കാണാന്‍ സഫാരി ജീപ്പില്‍ എത്തിയ വിനോദസഞ്ചാരികള്‍ ആനയെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ആനയെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരികള്‍ക്ക് നേരെ ആന തിരിയുകയായിരുന്നു. ആക്രമിക്കാന്‍ മുതിര്‍ന്ന കൊമ്പനാനയെ കണ്ട് ഭയന്ന് ജീപ്പിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

'മൃഗങ്ങളെ അടുത്തുനിന്ന് കാണുന്നത് അവയക്ക് ഇഷ്ടമാണ് എന്ന് കരുതരുത്. അവ ഒരിക്കലും പ്രതികരിക്കില്ലെന്നും വിചാരിക്കരുത്. എപ്പോഴും വന്യമൃഗങ്ങളുമായി സുരക്ഷിത അകലം പാലിക്കാന്‍ തയ്യാറാവണം'- മുന്നറിയിപ്പോടെയാണ് സുരേന്ദര്‍ മെഹ്‌റ വീഡിയോ പങ്കുവെച്ചത്.