തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടല്‍, റോഡിലേക്ക് കൂറ്റന്‍ പാറക്കല്ലുകള്‍; അത്ഭുതകരമായി രക്ഷപ്പെട്ട് തീര്‍ഥാടകര്‍- വീഡിയോ

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നനിലയില്‍
തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നനിലയില്‍

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടനടി വാഹനം നിര്‍ത്തിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള രണ്ടാമത്തെ മലമ്പാതയിലാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി പാറക്കല്ലുകള്‍ വന്നുവീണത്. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ വലിപ്പമുള്ള കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുവീണതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

കുന്നിന്റെ മുകളില്‍ നിന്ന് റോഡിലേക്ക് പാറക്കല്ലുകള്‍ വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പാറക്കല്ലുകള്‍ വന്നുവീണത് മൂലം പാതയ്ക്ക് വലിയ തോതിലുള്ള നാശം സംഭവിച്ചിട്ടുണ്ട്.

അടുത്തിടെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തിരുമലയില്‍ അതിതീവ്രമഴയാണ് പെയ്തിറങ്ങിയത്. പല പ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായി. വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് തിരിച്ചുകയറുന്നതിനിടെയാണ്‌ വീണ്ടും തിരുമലയില്‍ മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com