ജീവനക്കാര്‍ പുറത്ത് വെയില്‍ കായുന്നു, സര്‍ക്കാര്‍ ഓഫീസില്‍ കയറി ഫയല്‍ കടിച്ചെടുത്ത് കടന്നുകളഞ്ഞ്' ആട്, പിന്നാലെ ഓടി ജീവനക്കാര്‍ - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 05:06 PM  |  

Last Updated: 03rd December 2021 05:06 PM  |   A+A-   |  

goat flees with office file

goat

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറി ഫയലുമായി 'കടന്നുകളഞ്ഞ്' ആട്. ആടിന്റെ വായില്‍ ഫയല്‍ കണ്ട് ജീവനക്കാര്‍ പിന്നാലെ ഓടി. ഒരുവിധത്തില്‍ ഫയല്‍ പിടിച്ചെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കാന്‍പൂരിലെ ചൗബേപൂര്‍ ഡവലപ്പ്‌മെന്റ് ബ്ലോക്ക് ഓഫീസില്‍ ബുധനാഴ്ചയാണ് സംഭവം. ഓഫീസ് മുറിയില്‍ കയറിയ ആട് ഫയലുമായി പുറത്തേയ്ക്ക് വരികയായിരുന്നു. ആട് ഫയല്‍ കടിച്ചുപിടിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിന്നാലെ ഓടി. തുടര്‍ന്ന് ഫയല്‍ വീണ്ടെടുക്കുകയായിരുന്നു. 

പഞ്ചായത്ത് സെക്രട്ടറി ഓഫീസിന് പുറത്ത് ചില ജീവനക്കാര്‍ വെയില്‍ കായുന്ന സമയത്താണ് സംഭവം. ഇതില്‍ ഒരാള്‍ ആടിന്റെ പിന്നാലെ ഓടുന്നത് വീഡിയോയയില്‍ വ്യക്തമാണ്.