'അപ്പോ പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ?' ഡൽഹിയിലെ മലിനീകരണത്തിന് കാരണം പാകിസ്ഥാനിൽ നിന്നുള്ള മലിനവായു: സുപ്രീം കോടതിയിൽ സർക്കാർ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 12:12 PM  |  

Last Updated: 03rd December 2021 12:12 PM  |   A+A-   |  

supreme court of india

സുപ്രീംകോടതി /ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ഡൽഹിയിലെ വായൂ മലിനീകരണത്തിൽ യുപിയിലെ വ്യവസായങ്ങൾക്ക് ഒരു പങ്കുമില്ലെന്നും പാകിസ്ഥാനിൽ നിന്നുവരുന്ന മലിനവായു ആണ് കാരണമെന്നും സുപ്രീം കോടതിയിൽ ഉത്തർപ്രദേശ് സർക്കാർ. ഡൽഹി-എൻസിആർ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹർജി ഇന്ന് പരി​ഗണിക്കവെയാണ് സർക്കാർ വാദം. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. 

മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ആണ് യുപി സർക്കാരിന് വേണ്ടി ഹാജരായത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള വായു ഡൽഹിയിലേക്ക് പോകുന്നില്ലെന്നും പാകിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ അന്തരീക്ഷ ഗുണനിലവാരത്തെ ബാധിക്കുന്നതെന്നും രഞ്ജിത് കുമാർ ആരോപിച്ചു. പാകിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ വാദത്തെ പരിഹസിച്ച് രമണ ചോദിച്ചത്.