മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ റോസയ്യ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ റോസയ്യ അന്തരിച്ചു

ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ റോസയ്യ

ഹൈദരാബാദ്: ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു. തമിഴ്‌നാട് ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവിഭക്ത ആന്ധ്രയില്‍ നിയമസഭാ കൗണ്‍സില്‍ അംഗമായിരുന്ന റോസയ്യ വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയായത്. 2011 മുതല്‍ 2016 വരെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ പദവിയിലിരുന്നത്.

റോസയ്യയുടെ നിര്യാണത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വഹിച്ച പദവികളില്‍ എല്ലാം തിളങ്ങിയ വ്യക്തിത്വമാണ് റോസയ്യയുടേതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുസ്മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com