ഡല്‍ഹിയില്‍ 12 പേര്‍ക്ക് ഒമൈക്രോണ്‍ സംശയിക്കുന്നു, നിരീക്ഷണത്തിലുള്ളത് മൂന്ന് ദിവസം മുന്‍പ് ഇന്ത്യയിലെത്തിയവര്‍

​കഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ന് ഇടയിൽ വി​ദേ​ശ​ത്ത് ​നി​ന്നും എ​ത്തി​യ​വ​രി​ലെ 12 പേ​ർ​ക്കാണ് ഡൽഹിയിൽ ഒ​മൈക്രോൺ സം​ശ​യി​ക്കു​ന്ന​ത്
ഡല്‍ഹിയിലെ കോവിഡ് പരിശോധന ചിത്രം പിടിഐ
ഡല്‍ഹിയിലെ കോവിഡ് പരിശോധന ചിത്രം പിടിഐ


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 12 പേർക്ക് ഒമൈക്രോൺ സംശയിക്കുന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ന് ഇടയിൽ വി​ദേ​ശ​ത്ത് ​നി​ന്നും എ​ത്തി​യ​വ​രി​ലെ 12 പേ​ർ​ക്കാണ് ഡൽഹിയിൽ ഒ​മൈക്രോൺ സം​ശ​യി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലാണ് ഇവർ.  

ഒ​മൈക്രോൺ ആണോ എന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​മ്പി​ളു​ക​ൾ ജീ​നോം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഈ 12ൽ എ​ട്ട് പേ​രെ വ്യാ​ഴാ​ഴ്ച​യും നാല് പേരെ വെള്ളിയാഴ്ചയുമാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ല് പേ​ർ യു​കെ​യി​ൽ​നി​ന്നും നാ​ല് പേ​ർ ഫ്രാ​ൻ​സി​ൽ​നി​ന്നും ഒ​രാ​ൾ ബെ​ൽ​ജി​യ​ത്തി​ൽ​ നി​ന്നും മ​റ്റു​ള്ള​വ​ർ ടാ​ൻ​സാ​നി​യ​യി​ൽ​നി​ന്നു​മാ​ണ് വന്നത്.

ഇ​ന്ത്യ​യി​ലേക്ക് ഹൈ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന് വന്ന 16,000 പേ​രി​ൽ 18 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചിരുന്നു.  ഒ​മി​ക്രോ​ൺ ഭീ​ഷ​ണി നേ​രി​ടാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ബൂ​സ്റ്റ​ർ ഡോ​സ്, കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ സ​മി​തി​യു​ടെ ഉ​പ ദേ​ശം ക​ണ​ക്കി​ലെ​ടു​ത്തു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി മന്ത്രി പാർലമെന്റിൽ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com