കാലം കരുതി വച്ച മറുപടി; ആരും കോണ്‍ഗ്രസിന് മുകളിലല്ല; കെ സുധാകരന്‍

കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം
കെ സുധാകരൻ
കെ സുധാകരൻ

കണ്ണൂര്‍: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ വിജയിച്ചതിന് പിന്നാലെ മമ്പറം ദിവാകരനെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍. ആരും പാര്‍ട്ടിക്ക് മുകളിലല്ലെന്നും കോണ്‍ഗ്രസ് വികാരം നഷ്ടമായാല്‍ ആരും ഒന്നുമല്ലെന്നും കെ സുധാകരന്‍ ഫെയസ്്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണിതെന്നും സുധാകരന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം


ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവര്‍ത്തകരുടെ വിജയം, കോണ്‍ഗ്രസിന്റെ വിജയം!
ആരും പ്രസ്ഥാനത്തിന് മുകളില്‍ അല്ല,
ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരും അല്ല.
കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.
ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ള
ആശുപത്രി തിരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസ് പാനല്‍ നേടിയ ഉജ്ജ്വല വിജയം.
''ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.''
ഇവിടെ ചിലരെങ്കിലും ഉണ്ട്,
പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍
കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും!
കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും
ഞാനെന്ന മനോഭാവത്തിനും
വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.
ഒന്ന് നിങ്ങള്‍ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ...
ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച
കോണ്‍ഗ്രസല്ല...
ഒരു മനസ്സോടെ
ഒരേ വികാരമായി
ഒരു സാഗരം പോലെ
ത്രിവര്‍ണ്ണ പതാക ചോട്ടില്‍
ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍...
അവര്‍ക്ക് വ്യക്തികളല്ല വലുത്,
കോണ്‍ഗ്രസ് മാത്രമാണ്.
കോണ്‍ഗ്രസ് മാത്രം!
ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ല,
മുന്നോട്ട്...
ജയ് കോണ്‍ഗ്രസ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com