രാത്രി പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ വച്ച് സെല്‍ഫി;  സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിന് മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ മരിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഡെറാഢൂണ്‍: ഓടുന്ന ട്രെയിന് മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. യുവാക്കളായ ലോകേഷ് ലോഹാനി, മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് സംഭവം.  

ട്രാക്കില്‍ കയറിനിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും അല്‍മോറയില്‍നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടില്‍നിന്നും നടക്കാനിറങ്ങിയ ഇരുവരും ഓടുന്ന ട്രെയിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഡെറാഡൂണില്‍നിന്ന് കാത്‌ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടാളും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com