'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 09:31 PM  |  

Last Updated: 05th December 2021 09:31 PM  |   A+A-   |  

BLUE FROG IN ODISHA

നീല നിറത്തിലുള്ള തവളകള്‍

 

ഴക്കാലത്ത് വെള്ളക്കെട്ടില്‍ കൂട്ടത്തോടെ മഞ്ഞതവളകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ നീല നിറത്തിലുള്ള തവളകളെ കാണുന്നത് അപൂര്‍വ്വമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ജവാദ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്ത കനത്തമഴയില്‍ ഒഡീഷയിലാണ് നീല നിറത്തിലുള്ള തവളകളെ കൂട്ടത്തോടെ കണ്ടത്. ഭുവനേശ്വറില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

മഴക്കാലത്ത് ഇണകളെ ആകര്‍ഷിക്കാന്‍ ആണ്‍ തവളകളാണ് നിറം മാറുന്നത്. പ്രജനന സമയത്ത് ചതുപ്പ് നിലത്തിലും മറ്റും കഴിയുന്ന 'മൂര്‍ ഫ്രോഗ്' ഇനത്തില്‍പ്പെട്ട തവളകളാണ് രൂപം മാറുന്നത്. തവിട്ടു നിറത്തില്‍ നിന്നാണ് നീല നിറത്തിലേക്കുള്ള മാറ്റമെന്ന സുശാന്ത നന്ദയുടെ കുറിപ്പ് സഹിതമാണ് വീഡിയോ.