കോളജില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു; വിദ്യാര്‍ത്ഥിനിയുടെ പരാതി, അറസ്റ്റ്

കോളജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കോളജിനുള്ളില്‍ വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിനെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. കുച്ച്‌ബിഹാര്‍ തൂഫാന്‍ ഗഞ്ചിലെ കോളജില്‍ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. നവംബര്‍ 30നാണ് പരാതിക്കടിസ്ഥാനമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കോളജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും വെള്ളിയാഴ്ച പരാതിയുമായി രംഗത്തെത്തി. കോളജില്‍ മതിയായ സുരക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com