തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി'; ഒടുവില്‍... (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 02:32 PM  |  

Last Updated: 06th December 2021 02:32 PM  |   A+A-   |  

ANIMAL NEWS

പക്ഷിയെ പിടികൂടാന്‍ പതുങ്ങിയിരിക്കുന്ന ഹിമപ്പുലി

 

വേഗതയുടെ കാര്യത്തില്‍ എന്നപോലെ തന്നെ പതുങ്ങിയിരുന്ന് ഇരകളെ പിടികൂടുന്നതിലും പുള്ളിപ്പുലിക്ക് പ്രത്യേക കഴിവാണ്. പതുങ്ങിയിരിക്കുന്നത് പുള്ളിപ്പുലിയാണ് എന്ന് ഒറ്റനോട്ടത്തില്‍ ഒരു സംശയവും തോന്നിപ്പിക്കാത്തവിധം ഇരയെ പിടികൂടാന്‍ തക്കംപാര്‍ത്തിരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ആദിത്യപാണ്ഡ ചിത്രീകരിച്ച അപൂര്‍വ്വ വീഡിയോ സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഹിമപ്പുലിയാണ് ദൃശ്യത്തില്‍. ഹിമാലയത്തിലെ ചെങ്കുത്തായ മലനിരയില്‍ പതുങ്ങിയിരിക്കുകയാണ് ഹിമപ്പുലി. തൊട്ടടുത്ത് ഒരു പക്ഷിയെ കാണാം. ഒറ്റനോട്ടത്തില്‍ പുലിയാണ് അവിടെ പതുങ്ങിയിരിക്കുന്നത് എന്ന് മനസിലാവില്ല. പക്ഷിയെ പിടികൂടാന്‍ അനങ്ങാതെ തക്കം പാര്‍ത്ത് നില്‍ക്കുകയാണ് പുലി.

അവസാനം തന്റെ അരികില്‍ എത്തിയതായും ഒറ്റച്ചാട്ടത്തിന് പിടികൂടാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയില്‍ പുലി ചാടി വീഴുന്നുണ്ടെങ്കിലും പക്ഷി പറന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.