ഒമൈക്രോണ്‍: ഗുജറാത്ത് സ്വദേശിയുടെ ഭാര്യയും ഭാര്യാ സഹോദരനും പോസിറ്റിവ്, ജീനോം സീക്വന്‍സിങ് നടത്തും

ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി
ചിത്രം: പിടിഐ/ഫയല്‍
ചിത്രം: പിടിഐ/ഫയല്‍

ജാംനഗര്‍ (ഗുജറാത്ത്): ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചു. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സിംബാബ്‌വെയില്‍ നിന്നു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരന് ശനിയാഴ്ചയാണ്, കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. അറ്റ് റിസ്‌ക് കാറ്റഗറിയില്‍ പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യത്തുനിന്നു വന്ന ഇദ്ദേഹവും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ടു വാക്‌സിനും എടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്‌വെയില്‍ നിന്നു വന്നതാണ്. സഹോദരന്‍ ജാംനഗറില്‍ സ്ഥിരതാമസക്കാരനും. കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ജാംനഗര്‍ തദ്ദേശ ഭരണ അധികാരികള്‍ പറഞ്ഞു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരുടെ വീടിരിക്കുന്ന പ്രദേശം മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com