ഒമൈക്രോണ്‍: വലിയ മൂന്നാം തരംഗമുണ്ടാവും, 12 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കണം: ഐഎംഎ

ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാം ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു
ചിത്രം: പിടിഐ/ഫയല്‍
ചിത്രം: പിടിഐ/ഫയല്‍

ന്യൂഡല്‍ഹി: ഒമൈക്രാണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഐഎംഎ. മൂന്നാം തരംഗം തള്ളിക്കളയാനാവില്ലെന്നും
ഐഎംഎ പറഞ്ഞു.

12-18 വയസ്സുകാര്‍ക്കു കൂടി വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. 

ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാം ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു

രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്.അമ്പത്ശതമാനത്തോളം പേര്‍ക്ക് രണ്ട് ഡോസ് കേവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 23 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ പത്തും മഹാരാഷ്ട്രയിലാണ്. ആഫ്രിക്കയില്‍ നിന്ന് മടങ്ങിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ യുഎസ്സില്‍നിന്ന് വന്നയാളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com