സിസി ടിവിയില്‍ സ്‌പ്രേ ചെയ്തു; എടിഎമ്മില്‍ നിന്ന് 17 ലക്ഷം കവര്‍ന്നു; 5അംഗ സംഘത്തിനായി തിരച്ചില്‍

സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം മോഷണം നടത്തിയതിനാല്‍ സി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമരാവതി: ആന്ധ്രയിലെ കടപ്പ നഗരത്തില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് 17 ലക്ഷം കവര്‍ന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആര്‍എ. എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്ബിഐയുടെ എടിഎമ്മാണ് കൊള്ളയടിച്ചത്

എടിഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പണം തട്ടിയെടുത്തത്. അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം
മോഷണം നടത്തിയതിനാല്‍ സി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. 

ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം മനസിലാക്കിയ ബാങ്ക് ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വെങ്കട് ശിവ റെഡ്ഡി കൊള്ള നടന്ന സ്ഥലം സന്ദര്‍ശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com