ഭര്‍ത്താവിനെ ബോധം കെടുത്തി; വനിതാ ഡോക്ടറും കാമുകനും ചേര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 10:22 PM  |  

Last Updated: 07th December 2021 10:39 PM  |   A+A-   |  

police investigation

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: ബോധം കെടുത്തിയ ശേഷം കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 

കൊലപ്പെടുത്തിയ ശേഷം യുവതിയും കാമുകനും പൊലീസ് സ്റ്റേഷിനല്‍ എത്തി കീഴടങ്ങുകയായിരുന്നു. കാറില്‍ തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയായ ഡോക്ടര്‍ സംഗീത മീണയും കാമുകന്‍ ആശിഷ് പാണ്ഡെയും ചേര്‍ന്ന് ഭര്‍ത്താവിനെ മയക്കി കിടത്തിയ ശേഷം വടിയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടെങ്കിലും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇരുവരെയും കസ്റ്റഡിയിലെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ആശിഷ് പാണ്ഡെയുമായി ഡോക്ടര്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും അത് ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.