''മഹുവാ, ഒരു കാര്യം പറഞ്ഞേക്കാം''; പാര്‍ട്ടി എംപിയെ വേദിയിലിരുത്തി വിമര്‍ശിച്ച് മമത-വിഡിയോ

പദവി എന്നും ഉണ്ടാവില്ലെന്നും ആരൊക്കെ മത്സരിക്കണമെന്നു പാര്‍ട്ടി തീരുമാനിക്കുമെന്നും മമത
മഹുവ മൊയ്ത്ര/ഫയല്‍
മഹുവ മൊയ്ത്ര/ഫയല്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമന്റ് അംഗം മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി. പദവി എന്നും ഉണ്ടാവില്ലെന്നും ആരൊക്കെ മത്സരിക്കണമെന്നു പാര്‍ട്ടി തീരുമാനിക്കുമെന്നും മമത പറഞ്ഞു. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്.

വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു വിമര്‍ശനം. ''മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആര്‍ക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോള്‍, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാര്‍ട്ടി തീരുമാനിക്കും. അതിനാല്‍ അതിന്റെ പേരില്‍ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.' 

ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും മമത പറഞ്ഞു. പാര്‍ട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനര്‍ജിക്ക് തൊട്ടുപിന്നില്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകള്‍ പതിക്കുന്നതിനെപ്പറ്റിയും മമത പരാമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com