ഇനിഷ്യലും ഒപ്പും തമിഴില്‍ മതി; സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം, പുതിയ ഉത്തരവ്

സര്‍ക്കാര്‍ ഓഫിസുകളില്‍ നല്‍കുന്ന അപേക്ഷകളില്‍ പൊതുജനങ്ങള്‍ പരമാവധി തമിഴ് പ്രയോഗിക്കണമെന്നും ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ പേരിന്റെ ഇനിഷ്യലും ഒപ്പും തമിഴില്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തമിഴ് ഭാഷ പരമാവധി ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

സര്‍ക്കാര്‍ ജീവനക്കാരുടെ ഇനിഷ്യലും ഒപ്പും തമിഴില്‍ വേണമെന്ന് നിര്‍ദേശിച്ച്  നേരത്തെ തന്നെ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. 1978ലും 1998ലും ഇറക്കിയ ഉത്തരവ് പാലിക്കണമെന്ന് നിര്‍ദേശിച്ചാണ ഇപ്പോഴത്തെ ഉത്തരവ്. 

സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിഷ്യലും ഒപ്പും തമിഴില്‍ തന്നെ ഉപയോഗിക്കണമെന്ന് തമിഴ് വികസന മന്ത്രി തങ്കം തേനരശ് അടുത്തിടെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ വകുപ്പ് ഉ്ത്തരവ് ഇറക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളും പേരെഴുതുമ്പോള്‍ പരമാവധി തമിഴ് തന്നെ ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ പ്രവേശനത്തിനുള്ള ഫോം, ഹാജര്‍ രേഖപ്പെടുത്തല്‍, ടിസി എന്നിവയില്‍ തമിഴില്‍ തന്നെ ഇനിഷ്യലും ഒപ്പും രേഖപ്പെടുത്താനാണ് നിര്‍ദേശം. 

സര്‍ക്കാര്‍ ഓഫിസുകളില്‍ നല്‍കുന്ന അപേക്ഷകളില്‍ പൊതുജനങ്ങള്‍ പരമാവധി തമിഴ് പ്രയോഗിക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com