ആവേശ സ്വീകരണം; സമരം ജയിച്ചെത്തിയ കര്‍ഷകര്‍ക്ക് ആകാശത്തുനിന്ന് പുഷ്പവൃഷ്ടി (വീഡിയോ)

ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്നത്
കര്‍ഷകരുടെ ആഹ്ലാദപ്രകടനം/പിടിഐ
കര്‍ഷകരുടെ ആഹ്ലാദപ്രകടനം/പിടിഐ

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തെ സമരം അവസാനിപ്പിച്ചു മടങ്ങിയ കര്‍ഷകര്‍ക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരണം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭു ബോര്‍ഡറിലാണ് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തിയത്. 

ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്നത്.

ഡല്‍ഹിയില്‍ വിജയ ദിവസം ആഘോഷിച്ച ശേഷമായിരുന്നു മടക്കം. 

പാട്ടുപാടിയും നൃത്തം ചെയ്തുമാണ് കര്‍ഷകര്‍ സമര വിജയം ആഘോഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാക്കുതെറ്റിച്ചാല്‍ വീണ്ടും സമര രംഗത്തെത്തുമെന്ന മുന്നറിയിപ്പും സംയുക്ത കിസാന്‍ മോര്‍ച്ച നല്‍കിയിട്ടുണ്ട്. 

വ്യാഴാഴ്ച മുതല്‍ തന്നെ സമര പന്തലുകള്‍ അഴിച്ചുമാറ്റി കര്‍ഷകര്‍ പിരിഞ്ഞു പോകാന്‍ ആരംഭിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com