വരുണ്‍ സിങ്ങിനായി പ്രാര്‍ഥിച്ച് രാജ്യം, ആരോഗ്യനിലയില്‍ മാറ്റമില്ല

ഹെലികോപ്ടർ‍ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിം​ഗിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്


ബം​ഗളൂരു: ഹെലികോപ്ടർ‍ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിം​ഗിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു.  കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയിരുന്നു. അതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ. 

രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നതാണ് ആശങ്കയാകുന്നത്. വരുൺ സിങ്ങിന്റെ കൈകൾക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വരുൺ സിങ്ങിന്റെ ആരോ​ഗ്യനില സംബന്ധിച്ച് ശുഭ സൂചനയാണ് നൽകുന്നത് എന്ന് കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. 

അപകട സ്ഥലത്ത് സംയുക്ത സേന പരിശോധന നടത്തി

വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ ‌ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിലേക്ക് വിദ​ഗ്ധ ചികിത്സക്കായി വരുൺ സിങ്ങിനെ എത്തിക്കുകയായിരുന്നു.  ഹെലികോപ്ടർ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം കൂനൂരിലെത്തി അന്വേഷണം തുടങ്ങി.

അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്ടറിൻറെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കൂനൂർ റെയിൽപ്പാത എന്നിവിടങ്ങളിൽ എയർ മാർഷൽ മാനവേന്ദ്ര സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം വെള്ളിയാഴ്ച പരിശോധന നടത്തി. റെയിൽ പാതയിൽ നിന്ന് സെക്കൻ്റുകൾ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്ടർ തകർന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com