സ്ത്രീകള്‍ക്ക് എല്ലാ മാസവും 5000 രൂപ; ഗോവ പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി തൃണമൂല്‍

സ്ത്രീകള്‍ക്ക് എല്ലാ മാസവും 5000 രൂപ; ഗോവ പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി തൃണമൂല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് തൃണമൂല്‍ വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാസം തോറും സ്ത്രീകള്‍ക്ക് 5000 രൂപ ലഭിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം. എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും ഇത്തരത്തില്‍ മാസം തോറും 5000 രൂപ ലഭിക്കുക.

പശ്ചിമ ബംഗാളില്‍ ഇതിനകം നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്ന് രാജ്യസഭാ എംപി മഹുവ മൊയിത്ര വ്യക്തമാക്കി. നിലവില്‍ 3.51 ലക്ഷം വീടുകളില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജാതി, സമുദായം, സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും ഗോവയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മഹുവ വ്യക്തമാക്കി. 

കോണ്‍ഗ്രസും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഗോവയില്‍ പ്രചാരണത്തിനിറങ്ങുന്നത്. ജയിച്ചാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 30 ശതമാനവും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com