പൊലീസ് സ്​റ്റേഷന്റെ ചുമരിൽ മുറുക്കിത്തുപ്പി; എസ് ഐ അടക്കം നാല് പേർക്കെതിരെ നടപടി 

എസ്​ പി നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് അച്ചടക്ക നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപാൽ: പൊലീസ്​ സ്​റ്റേഷന്റെ ചുമരിൽ മുറുക്കിത്തുപ്പിയ നാല്​ പൊലീസുകാർക്കെതിരെ നടപടി. മധ്യപ്രദേശിലെ ഷഹ്​ദോൾ ജില്ലയിലെ ഗൊഹ്​പാരു സ്​റ്റേഷനിലാണ്​ സംഭവം. സബ്​ ഇൻസ്​പെക്​ടർ, രണ്ട്​ അസിസ്റ്റൻറ്​ സബ്​ ഇൻസ്​പെക്​ടർമാർ, ഒരു ഹെഡ്​ കോൺസ്റ്റബ്​ൾ എന്നിവർ​ക്കെതിരെയാണ്​ നടപടി. നാലുപേരെയും ഫീൽഡ്​ ഡ്യൂട്ടിയിൽനിന്ന് മാറ്റി. 

സ്​റ്റേഷനിൽ എസ്​ പി നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്​. സ്​റ്റേഷന്റെ ചുമരുകൾ മുറുക്കിതുപ്പി വൃത്തികേടാക്കിയ നിലയിൽ കണ്ട എസ്​ പി അവ്​ദേഷ്​ ഗോസ്വാമി കാര്യം തിരക്കിയപ്പോൾ ഉദ്യോഗസ്​ഥൻ നാലു പൊലീസുകാരുടെ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. നിരവധി തവണ ചുമരിൽ തുപ്പരുതെന്ന്​ നിർദേശം നൽകിയിട്ടും വീണ്ടും ആവർത്തിക്കുകയായിരുന്നുവെന്നും ഇവർ എസ്​ പിയെ അറിയിച്ചു.

സബ്​ ഇൻസ്​പെക്​ടർ നന്ദകുമാർ കച്വാഹ, അസിസ്റ്റൻറ്​ സബ്​ ഇൻസ്​പെക്​ടർമാരായ ദിനേഷ്​ ദ്വിവേദി, ദേ​വേന്ദ്ര സിങ്​, ഹെഡ്​​ കോൺസ്റ്റബ്​ൾ പ്യാരേലാൽ സിങ്​ എന്നിവർ​ക്കെതിരെയാണ്​ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com