നാഗ്പൂരില്‍ 40കാരന് ഒമൈക്രോണ്‍; രാജ്യത്ത് രോഗികളുടെ എണ്ണം 37 ആയി

നാഗ്പൂരില്‍ ആദ്യമായാണ് കോവിഡ് വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്നത്‌ 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ നാഗ്പൂര്‍ സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. നിലവില്‍ മഹാരാഷ്ട്രയില്‍ മാത്രം 18 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആന്ധ്രയില്‍ 34കാരനും ചണ്ഡീഗഢില്‍ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരന്‍ അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്.

വിദേശത്ത് നിന്ന് ആന്ധ്രയില്‍ എത്തിയ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവന്‍ സാംപിളുകളും ജിനോം സ്വീക്വീന്‍സിങിനും വേധയമാക്കി. ഇതില്‍ പത്ത് പേരുടെ ഫലമാണ് വന്നത്.ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്.

ഒമൈക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി അയര്‍ലന്‍ഡില്‍ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാള്‍ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ വച്ച് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഒമൈക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്.

രണ്ട് വാക്‌സിനുമെടുത്ത 20കാരന്‍ ഇറ്റലിയില്‍ നിന്നെത്തിയതിന് പിന്നാലെ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റീവായി. ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ സാംപിള്‍ ജിനോം സ്വീക്വീന്‍സിങിനും വേധയമാക്കി. പിന്നാലെയാണ് ഫലം പോസിറ്റീവായത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 18പേരാണ് സംസ്ഥാനത്ത് രോഗികള്‍. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ ഒമൈക്രോണ്‍ ബാധിതരുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com