കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; കുല്‍ദീപ് സിങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 03:36 PM  |  

Last Updated: 14th December 2021 03:36 PM  |   A+A-   |  

helicopter crash

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍

 

ജയ്പൂര്‍: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഡിസംബര്‍ എട്ടിനുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്. 

ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിഖ, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്ങ് ഉള്‍പ്പടെ 13 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ  സഹപൈലറ്റായിരുന്നു കുല്‍ദീപ് സിങ്ങ്. രാജസ്ഥാനിലെ ജുന്‍ജുവു ജില്ലയിലെ ഗദ്രാനാ സ്വദേശിയായിരുന്നു കുല്‍ദീപ്. 

ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും കുല്‍ദീപിനും പുറമെ  ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ എച്ച് സിംഗ്, വിങ് കമാന്‍ഡര്‍ പിഎസ് ചൗഹാന്‍, ജെഡബ്ല്യുഒ ദാസ്, ജെഡബ്ല്യുഒ പ്രദീപ് എ, ഹവില്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, എല്‍. എസ് തേജ എന്നിവര്‍ക്കും ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമാ