കാര്‍ മറിഞ്ഞു; ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രിക്ക് പരിക്കേറ്റു

ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രി ധന്‍ സിംഗ് റാവത്തിന് വാഹനാപകടത്തില്‍ പരിക്ക്.
അപകടത്തില്‍ മറിഞ്ഞ കാര്‍
അപകടത്തില്‍ മറിഞ്ഞ കാര്‍

ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രി ധന്‍ സിംഗ് റാവത്തിന് വാഹനാപകടത്തില്‍ പരിക്ക്. ചൊവ്വാഴ്ച തൊലിസൈനില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മന്ത്രിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് സംസ്ഥാന സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ മത്വര്‍ സിംഗ് റാവത്ത്, പൗരി ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ നരേന്ദ്ര റാവത്ത് എന്നിവരും ഉണ്ടായിരുന്നു. പരിക്കേറ്റ മന്ത്രി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടദൃശ്യങ്ങളില്‍ ഒരു കാര്‍ മറിഞ്ഞുകിടക്കന്നതും മറ്റൊരു കാര്‍ സമീപത്ത് നിര്‍ത്തിയിട്ട നിലയിലുമാണ് കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com