മൊബൈല്‍ ഫോണിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു; പശുക്കളുടെ സംരക്ഷണത്തിനായി വാളുകള്‍ വാങ്ങണമെന്ന് വിഎച്ച്പി നേതാവ്

പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ആളുകള്‍ വാളുകള്‍ കൈയില്‍ കരുതണമെന്ന് വിഎച്ച്പി നേതാവ് സരസ്വതി
വിഎച്ച്പി നേതാവ് സരസ്വതി
വിഎച്ച്പി നേതാവ് സരസ്വതി

ഉഡുപ്പി: പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ആളുകള്‍ വാളുകള്‍ കൈയില്‍ കരുതണമെന്ന് വിഎച്ച്പി നേതാവ് സരസ്വതി. ലക്ഷങ്ങള്‍ മുടക്കി  ഫോണുകള്‍ വാങ്ങുന്നതിന് പകരം പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആളുകള്‍ വാളും ആയുധങ്ങളും വാങ്ങണമെന്ന് അവര്‍ പറഞ്ഞു. ഉഡുപ്പിയില്‍ വിഎച്ച് പിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന സരസ്വതി.

ലക്ഷക്കണക്കിന് രൂപയുടെ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പശുക്കളെ സംരക്ഷിക്കാന്‍ ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കാമെന്നും സരസ്വതി പറഞ്ഞു. ഗോഹത്യയില്‍ നിന്ന് ആളുകള്‍ അവരുടെ ദിവ്യമാതാവിനെ സംരക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്താകമാനം ഗോമാതാവിനെ ബഹുമാനിക്കുന്നു, എന്നാല്‍ കര്‍ണാടകയില്‍ പശുവിനെ കൊല്ലുന്നത് ഇറച്ചിക്ക് വേണ്ടിയാണ്. ഇത്തരം കശാപ്പുകാര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല. ആയുധം കാണിച്ച് ഹിന്ദുക്കളുടെ ഗോശാലകളില്‍ നിന്ന് പശുക്കളെ മോഷ്ടിക്കുന്നത് അവസാനിപ്പിക്കണം. 

ജനിച്ച നാള്‍ മുതല്‍ തനിക്ക് രണ്ട് കാര്യങ്ങളില്‍ മാത്രം ദൃഡനിശ്ചയം ഉണ്ടായിരുന്നു. അതില്‍ ഒന്ന് രാമക്ഷേത്രം പണിയുക, മറ്റൊന്ന് ഗോഹത്യ അവസാനിപ്പിക്കുകയെന്നതായിരുന്നെന്നും സരസ്വതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com