മതനിന്ദ ആരോപിച്ച് പഞ്ചാബില്‍ ഒരാളെ കൂടി ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മതനിന്ദ ആരോപിച്ച് കപൂര്‍ത്തലയില്‍ യുവാവിനെ ആള്‍ക്കൂട്ടം  മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 24 മണിക്കൂറിനിടെ പഞ്ചാബില്‍ നടക്കുന്ന രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകമാണിത്. കഴിഞ്ഞ ദിവസം അമൃത് സറിലെ സുവര്‍ണക്ഷേത്രത്തിലാണ് സമാനമായ സംഭവം നടന്നത്.

കപൂര്‍ത്തലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുദ്വാരയില്‍ നിന്ന് പിടികൂടിയ യുവാവിനെയാണ് ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നത്. മതനിന്ദ ആരോപിച്ചാണ് നാട്ടുകാരുടെ പ്രകോപനം. 

യുവാവിനെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. ജനങ്ങളുടെ മുന്നില്‍ യുവാവിനെ ചോദ്യം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ മല്‍പിടിത്തത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. വടി ഉപയോഗിച്ച് നാട്ടുകാര്‍ യുവാവിനെ അടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞദിവസം സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്. സുരക്ഷാ വേലികള്‍ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com