നേതാക്കളുടെയും ഓഫീസിലേയും ഫോണ്‍ ചോര്‍ത്തി; യോഗി സര്‍ക്കാരിന് എതിരെ ആരോപണവുമായി അഖിലേഷ് യാദവ്

സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെയും ഓഫീസിലെയും ഫോണുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്/ഫയല്‍
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്/ഫയല്‍


ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെയും ഓഫീസിലെയും ഫോണുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഫോണ്‍ ചോര്‍ത്തി എല്ലാ വൈകുന്നേരങ്ങളിലും അത് കേള്‍ക്കലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയെന്നും അഖിലേഷ് യാദവ് പരഞ്ഞു.

സമാജ്‌വദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് രംഗത്തുവന്നിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

സമാജ്‌വാദി പാര്‍ട്ടി ദേശീയ വക്താവ് രാജീവ് റായ്, ജനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. മൂന്നുപേരുടെയും വീടുകളില്‍ ഒരേസമയത്താണ് കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com