മതില്‍ ചാടിക്കടന്ന് പുള്ളിപ്പുലി വീട്ടിലേക്ക്; നായയെ കടിച്ചെടുത്ത് ഇരുട്ടില്‍ മറഞ്ഞു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 07:44 PM  |  

Last Updated: 24th December 2021 07:44 PM  |   A+A-   |  

leopard attack

വളര്‍ത്തുനായയെ കടിച്ചെടുത്ത് മതില്‍ ചാടി പോകുന്ന പുലി

 

പുള്ളിപ്പുലി നാട്ടിലിറങ്ങുന്നത് ഇന്ന് പതിവായിരിക്കുകയാണ്. കാടിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നത് പതിവാണ്. ഇപ്പോള്‍ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വളര്‍ത്തുനായയെ കടിച്ചെടുത്ത് ഇരുട്ടില്‍ മറയുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീടിന്റെ ഗേറ്റിന് സമീപം നില്‍ക്കുകയാണ് വളര്‍ത്തുനായ. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നായ കുരച്ചുകൊണ്ട് തിരിഞ്ഞ് ഓടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഇതിന് പിന്നാലെ മതില്‍ ചാടിക്കടന്ന് വരുന്ന പുലി നായയുടെ പിന്നാലെ ഓടുന്നത് കാണാം. കുറച്ചുസമയം കഴിഞ്ഞ് നായയെ കടിച്ചെടുത്ത് കൊണ്ട് പുലി മതില്‍ ചാടി ഇരുട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.