'ജെല്ലിഫിഷ് കുത്തി, പനിയും ആത്മവീര്യം കെടുത്തിയില്ല'; 28 മണിക്കൂര്‍ കൊണ്ട് 140 കിലോമീറ്റര്‍ നീന്തി റെക്കോര്‍ഡിട്ട് 26കാരന്‍- വീഡിയോ 

ജെല്ലിഫിഷ് കുത്തിയതിനെ തുടര്‍ന്ന് പനി ബാധിച്ചതും ചൊറിഞ്ഞുപൊട്ടലുമൊന്നും 26കാരന് മുന്നില്‍ തടസ്സമായില്ല
ശുഭം വന്മാലിയുടെ റെക്കോര്‍ഡ് നീന്തല്‍പ്രകടനം
ശുഭം വന്മാലിയുടെ റെക്കോര്‍ഡ് നീന്തല്‍പ്രകടനം

മുംബൈ: ജെല്ലിഫിഷ് കുത്തിയതിനെ തുടര്‍ന്ന് പനി ബാധിച്ചതും ചൊറിഞ്ഞുപൊട്ടലുമൊന്നും 26കാരന് മുന്നില്‍ തടസ്സമായില്ല. 140 കിലോമീററര്‍ പിന്നിട്ട് തീരത്ത് എത്തുക എന്ന ഒറ്റലക്ഷ്യം മാത്രമേ ശുഭം വന്മാലിയുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളു. അഞ്ചുദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ് ശുഭം.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ മുതല്‍ പാല്‍ഘറിലെ ദഹനു ബീച്ച് വരെ കടലിലൂടെയാണ് ശുഭം നീന്തിയത്. അഞ്ചുദിവസം കൊണ്ട് 140 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 28 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് നീന്തല്‍ പൂര്‍ത്തിയാക്കിയത്.  ശുഭത്തിന് സുരക്ഷ ഉറപ്പാക്കാന്‍ എസ്‌കോര്‍ട്ട് ടീം ഉണ്ടായിരുന്നു.

നീന്തലിനിടെ, ഉയര്‍ന്ന തിരമാലകള്‍ വെല്ലുവിളിയായതായി ശുഭം പറയുന്നു. ശരീരം ചൊറിഞ്ഞുപൊട്ടിയതായിരുന്നു മറ്റൊരു പ്രതിസന്ധി. ജെല്ലിഫിഷ് കുത്തിയതിനെ തുടര്‍ന്ന് പനി വന്നു. ഇതൊന്നും കാര്യമാക്കാതെയാണ് ശുഭം നീന്തല്‍ തുടര്‍ന്നത്. അടുത്തവര്‍ഷം ഗോവയില്‍ നിന്ന് മുംബൈയിലേക്ക് നീന്തണമെന്നതാണ് ശുഭത്തിന്റെ അടുത്ത ലക്ഷ്യം. 413 കിലോമീറ്റര്‍ ദൂരം നീന്തി റെക്കോര്‍ഡിടാനുള്ള തയ്യാറെടുപ്പിലാണ് ശുഭം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com