മധ്യപ്രദേശിലും ഒമൈക്രോണ്‍; വിദേശത്ത് നിന്ന് എത്തിയ എട്ടുപേരില്‍ രോഗബാധ 

വിദേശത്ത് നിന്ന് നാട്ടിലെത്തിയ എട്ടുപേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ എട്ടുപേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മധ്യപ്രദേശില്‍ ആദ്യമായാണ് ഒമൈക്രോണ്‍ കണ്ടെത്തുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ അമേരിക്കയില്‍ നിന്ന് വന്നവരാണ്. രണ്ടുപേര്‍ വീതം യുകെയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നും ഇന്‍ഡോറില്‍ എത്തിയതാണ്. കഴിഞ്ഞ 45 ദിവസത്തിനിടെ വിദേശത്ത് നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. 

ഇതില്‍ കോവിഡ് നെഗറ്റീവായ ആറുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മറ്റു രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടുപേര്‍ക്ക് പുറമേ പുറത്തുനിന്ന് വന്ന 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കോവിഡിന്റെ മറ്റു വകഭേദങ്ങളാണ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാജ്യത്ത് 415 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com