മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ​ദിനേഷ് മോം​ഗിയ ബിജെപിയിൽ; കോൺ​ഗ്രസിനും അകാലിദളിനും തിരിച്ചടി; പഞ്ചാബിൽ മൂന്ന് എംഎൽഎമാരും പാർട്ടിവിട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ​ദിനേഷ് മോം​ഗിയ ബിജെപിയിൽ; കോൺ​ഗ്രസിനും അകാലിദളിനും തിരിച്ചടി; പഞ്ചാബിൽ മൂന്ന് എംഎൽഎമാരും പാർട്ടിവിട്ടു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

അമൃത്‌സർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബിജെപിയിൽ ചേർന്നു. മോംഗിയയെ കൂടാതെ പ​ഞ്ചാബിലെ മൂന്ന് എംഎൽഎമാരും ബിജെപിയിൽ അംഗമായി. രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു അകാലിദൾ എംഎൽഎയുമാണ് ബിജെപിയിൽ ചേർന്നത്.  

ഇന്ത്യയ്ക്കായി 2003 ലോകകപ്പ് കളിച്ച ഓൾറൗണ്ടറാണ് പഞ്ചാബ് സ്വദേശിയായ മോംഗിയ. ഡൽഹിയിലെ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിലാണ്  മോംഗിയ അംഗത്വം സ്വീകരിച്ചത്. 

അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന കോൺഗ്രസിന് തിരിച്ചടിയാണ് രണ്ട് എംഎൽഎമാരുടെ പടിയിറക്കം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകും എന്നുറപ്പിച്ച നേതാവും പാർട്ടി വിട്ടവരിലുണ്ട്. 

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബാജ്വയുടെ സഹോദരനും കോൺഗ്രസ് എംഎൽഎയുമായ ഫത്തേഹ് ജങ് സിങ് ബജ്‌വയാണ് പാർട്ടി വിട്ടത്. ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഹോദരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനു കളമൊരുങ്ങാൻ സാധ്യതയേറി. 

ഹർഗോബിന്ദ്പുർ എംഎൽഎ ബൽവീന്ദർ സിങാണ് പാർട്ടി ഉപേക്ഷിച്ച രണ്ടാമത്തെ കോൺഗ്രസ് എംഎൽഎ. അകാലിദൾ എംഎൽഎ റാണ ഗുർമീത് സിങ്ങും ബിജെപിയിൽ ചേർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com