കാർ എതിരെ വന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു; പക്ഷേ, അപകടം ഉണ്ടാക്കിയത് ആ എസ്‍യുവി! (വീഡിയോ)

കാർ എതിരെ വന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു; പക്ഷേ, അപകടം ഉണ്ടാക്കിയത് ആ എസ്‍യുവി! (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഹൈദരാബാദ്: വാഹനം ഓടിക്കുമ്പോൾ ഓവർടേക്ക് ചെയ്യുന്നത് അതീവ ശ്രദ്ധയോടെ വേണമെന്നത് അടിസ്ഥാന ഡ്രൈവിങ് പാഠമാണ്. ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാൻ. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണിത്. 

ഓവർടേക്ക് ചെയ്യാനുള്ള ശ്രമം പാതി വഴിയിൽ അവസാനിപ്പിച്ച് നാം സുരക്ഷിതരായാലും എതിരെ വരുന്ന വരുന്ന വാഹനം അങ്ങനെയാകണമെന്നില്ല. നമ്മുടെ ചെറിയ അശ്രദ്ധ മറ്റുള്ളവരെ അപകടങ്ങളിലേക്ക് നയിക്കും. അത്തരത്തിലൊരു അപകടത്തിന്റെ വീഡിയോയാണ് സൈബർബാദ് പൊലീസ് പുറത്തുവിട്ടത്. 

ഒരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച എസ്‍യുവിയാണ് ഇവിടെ അപകടമുണ്ടാക്കിയത്. മറികടക്കൽ ശ്രമം പാതി വഴി ഉപേക്ഷിച്ചെങ്കിലും എതിരെ എത്തിയ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു. അപകടമൊഴിവാക്കാൻ റോഡിൽ നിന്ന് ഇറക്കിയ കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

മറികടക്കലിന്റെ പ്രാഥമിക നിയമം എസ്‍യുവി തെറ്റിച്ചതാണ് അപകടത്തിലേക്ക് വഴി വച്ചത്. എസ്‍യുവി നേരിട്ട് ഇടിച്ചിലെങ്കിലും മറ്റൊരു വാഹനത്തെ അപകടത്തിലേക്ക് നയിക്കുന്ന നിയമ ലംഘനമാണ് നടത്തിയത്. എതിരെ എത്തിയ വാഹനവും അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com